
അടിമാലി. ലോക ഭക്ഷ്യദിനത്തിൽ അടിമാലിക്കാർക്ക് വിഭവ സമൃദ്ധമായ നാടൻ വിഭവങ്ങൾ ഒരുക്കി അടിമാലി സെന്റ് ജോസഫ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ ഒരുക്കിയ ഫുഡ് ഫെസ്റ്റ്.തനി നാടൻ വിഭവങ്ങളായ കപ്പ, കാച്ചിൽ, ചേമ്പ്, മധുരക്കിഴങ്ങ്, 10 തരം നാടൻ അച്ചാറുകൾ , കൂടാതെ കഞ്ഞി, മോര്, മാങ്ങാ ചമ്മന്തി ചേർത്തുള്ള വിഭവ സമൃദ്ധമായ കഞ്ഞി. കൂടാതെ പാലട, സേമിയ പായസവും .അടിമാലിയിലെ വ്യാപാരികകൾ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ആയിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. സ്ഥാപനത്തിലെ 180 ഓളം വരുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റേയും നേതൃത്വത്തിലായിരുന്നു ഭക്ഷ്യ മേള ഒരുക്കിയത്.ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ വിഭവങ്ങൾ രുചിച്ച് നോക്കുവാനും കാണാനും അവസരം ഒരുക്കിയ സ്റ്റാളുകൾ സന്ദർശിക്കുന്നതിനുമായി നൂറു കണക്കിന് പൊതുജനങ്ങളും എത്തിയിരുന്നു.ചെയർമാൻ ആൽവിൻ കെ ജോസഫ്,പ്രിൻസിപ്പാൾ സബിത മനു, ഡയറക്ടർ സ്വപ്ന എം.സി,സ്റ്റുഡന്റ് കോർഡിനേറ്റർ അനുമോദ് എന്നിവർ ഫുഡ്ഫെസ്റ്റിന് നേനേതൃത്വം നൽകി.