കട്ടപ്പന :ഗ്രാമീണ സ്വയംതൊഴിൽ പലിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഫാസ്റ്റ് ഫുഡ് നിർമ്മാണ പരിശീലനം നടത്തും . 18നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 10 ദിവസമാണ് പരിശീലന കാലാവധി. പങ്കെടുക്കാൻ താല്പര്യമുള്ളവർ അപേക്ഷിക്കുന്നതിനും ഓറിയന്റേഷൻ ക്ലാസിനും വേണ്ടി 22ന് രാവിലെ 11 ന് കട്ടപ്പന ഇരട്ടിയാർ റോഡിലെ ബി.എസ്എൻഎൽ എക്സ്‌ചേഞ്ച് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരുക.
പങ്കെടുക്കുന്നവർ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നിർബന്ധമായി കൊണ്ടുവരണമെന്നും, എ പി എൽ റേഷൻ കാർഡ് ഉള്ളവർ കുടുംബശ്രീ പാസ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7306890145, 7025223713 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.