തൊടുപുഴ : മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി എൻ .ജി . ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിത ഓഫീസായി ജില്ലയിയിലെ ഇരുന്നൂറോളം സർക്കാർ ഓഫീസുകൾ തെരഞ്ഞെടുക്കുകയാണ്.ഇതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം തൊടുപുഴ പിഡബ്ല്യുഡി കോംപ്ലക്സിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം ഹാജറ നിർവ്വഹിച്ചു.
യൂണിയൻ ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 30 വരെ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും ചട്ടപ്രകാരം മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ക്യാമ്പിന്റെ ഭാഗമായി ഏറ്റെടുക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,സന്നദ്ധ സംഘടനകൾ,കുടുംബശ്രീകൾ,ഹരിത കർമ്മ സേന ' സർവീസ് സംഘടനകൾ എന്നിങ്ങനെ സമൂഹത്തിന്റെനാനാതുറകളിലുള്ള വിവിധ ഏജൻസികൾ ഈ ക്യാമ്പയിനുമായി സഹകരിക്കുന്നു.
ആഫീസുകളിലെ മാലിന്യം നിർമ്മാർജനം ചെയ്യുന്ന തിനുള്ള ബയോബിൻ പി.ഡബ്യു. ഡി. ആഫീസിലെ ജീവനകാർക്ക് കൈമാറി. യോഗത്തിൽ
യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റം എസ് .സുനിൽകുമാർ,റോഡ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. യു ശൈലേന്ദ്രൻ,ഹരിത കേരള മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ അലീന ബെന്നി എന്നിവർ സംസാരിച്ചു.