ഇടുക്കി :ജില്ലയിൽ പതിനഞ്ച് പുതിയ അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകരുടെ റാങ്ക് പട്ടിക തയ്യാറായി. ഒഴിവുളള 19 കേന്ദ്രങ്ങളിലേക്കായി നടത്തിയ ഓൺലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിൽ അപ്പീൽ ലഭിച്ച കരിമ്പൻ,വെള്ളയാംകുടി, കോലാനി, ഒളമറ്റം ഒഴികെയുള്ള 15 കേന്ദ്രങ്ങളിലേക്കുള്ള അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അക്ഷയ വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 232 215.