
കട്ടപ്പന :ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ കട്ടപ്പന ഏരിയ കൺവെൻഷൻ കട്ടപ്പനയിൽ നടന്നു. നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു . കൺവെൻഷനിൽ തുടർന്നുള്ള വർഷത്തെ പ്രവർത്തനങ്ങളും നിലവിൽ നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്ത സംഘടനയുടെ നേതൃത്വത്തിൽ മേഖല നേരുന്ന പ്രതിന്ധികൾ ചൂണ്ടി കാട്ടി നിരവധി സമരങ്ങൾ നടത്തി കഴിഞ്ഞിട്ടുണ്ട് സംഘടന യുടെ ജില്ല കൺവെൻഷനും കട്ടപ്പനയിൽ വെച്ചാണ് നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് സിറിൾ മാത്യു അദ്ധ്യക്ഷനായിരുന്നു ജില്ലാ പ്രസിഡന്റ് പി എൻ ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി .ജമിൻ ജോസ് ബിബിൻ ജയിംസ് അരുൺ റാം സുബിൻ ബെന്നി . ബിജോ മുരളി അഗസ്റ്റിൻ ജോസഫ് രാജേഷ് എസ് ബിജു ജോസഫ് കെ അലക്സാണ്ടർ ബിനു ജോസഫ് ശ്രീകാന്ത് എസ് എന്നിവർ സംസാരിച്ചു.