പീരുമേട്: ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് പോബ്സ് ഗ്രൂപ്പിന്റെ മഞ്ചുമല ഫാക്ടറിക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.
കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയ ഐ.എൻ.ടി.യു.സി ന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. സ്ഥിരം തൊഴിലാളികൾക്ക് രണ്ട് ആഴ്ച്ചത്തെ ശമ്പളവും താത്കാലിക തൊഴിലാളികൾക്ക് പതിനാറ് ആഴ്ച്ചത്തെ ശമ്പളവുംലഭിക്കാനുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്കും ശമ്പള കുടിശിക ലഭിക്കാനുണ്ട്. കെ.പി.സി.സി. അംഗം അഡ്വ. ഇബ്രഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. ഡബ്ല്യൂ യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു.യൂണിയന്റെ വർക്കിംഗ് പ്രസിഡന്റ് മാരായ പി.ആർ. അയ്യപ്പൻ, എം.ഉദയസൂര്യൻ, ഡി. സി. സി. ജനറൽ സെക്രട്ടറി പി.എ അബ്ദുൽ റഷീദ്, സന്തോഷ് പണിക്കർ , കെ. എ സിദ്ധീക്ക് തുടങ്ങിയവർ സംസാരിച്ചു.