കട്ടപ്പന :സംസ്ഥാന പാതയുടെ ഭാഗമായ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കൽക്കെട്ട്, കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞതോടെയാണ് അപകടാവസ്ഥയിലായത്. ഇതോടെ ഇതു വഴി സർവ്വീസ് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചത് കടുത്ത യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് എം .എം മണി എം .എൽ .എ യുടെ ഇടപെടലിലൂടെ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1385000 രൂപയുടെ അനുമതി ലഭ്യമായത്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ജോലികൾ ആരംഭിച്ചു. ഇവിടെ പുതിയ പാലവും സമയബന്ധിതമായി നടപ്പാക്കുമെന്ന് എം .എം മണി എം എൽ എ അറിയിച്ചു.ശാന്തിഗ്രാം പാലം പുനർനിർമ്മിക്കാൻ 9 കോടി 99 ലക്ഷം രൂപയുടെ രൂപകൽപന തയ്യാറാക്കിയത് സർക്കാർ പരിഗണനയിലാണ്.അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കാനാകും.