പീരുമേട്:കൊക്കയാർ ദുരന്തം ഉണ്ടായിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഇവിടെ ഒലിച്ചു പോയ പാലങ്ങളുടെ പുനർനിർമ്മാണവും ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. പലപദ്ധതികളും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു.2021 ഒക്ടോബർ 16നാണ് മാക്കൊച്ചി ഗ്രാമം ഉരുൾ പൊട്ടലിൽ ഒലിച്ചു പോയത്. ഉരുൾപൊട്ടലിൽ ഏഴുപേർ മരിക്കുകയും ചെയ്തു.ദുരന്തത്തിന്റെയും ഉരുൾപൊട്ടലുകളും പ്രളയവും പൂർണമായി തകർത്തെറിഞ്ഞ ദുരന്തത്തിൽപ്പെട്ടവരെ സർക്കാർ പുനരധിവാസം നടത്താൻ തീരുമാനിച്ചു.ഇപ്പോഴും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പൂർണ്ണതയിൽ എത്തിയില്ല. സർക്കാർ വീട് വെച്ച് നൽകാമെന്ന് പറഞ്ഞാൽ അവർക്ക് സ്ഥലം വാങ്ങി വീട് വെച്ച് നൽകേണ്ടവർക്ക് 10 ലക്ഷം രൂപയാണ് നൽകുന്നത്.പീരുമേട് പ്രദേശത്തെ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ സ്ഥലം വാങ്ങി വീട് വെച്ച് നൽകാനുള്ള പുനരധിവാസ പദ്ധതിസർക്കാർ തീരുമാനിച്ചു.അഞ്ചേക്കർ സ്ഥലമാണ്ഇതിനായി പൂവഞ്ചിയിൽ സർക്കാർ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി അഞ്ചേക്കർ സ്ഥലത്തിന് സമ്മത പത്രവും നൽകി.തഹസിൽദാരും എഡിഎമ്മും, കളക്ടറും സ്ഥലം പരിശോധിച്ചു. ഈ പ്രദേശം വീട് വയ്ക്കാൻ അനുയോജ്യമാണെന്ന് റിപ്പോർട്ടും നൽകി. എന്നാൽ ഇപ്പോഴും സർക്കാർ ഉത്തരവും കാത്തിരിക്കുന്നു. പ്രളയത്തിൽതകർന്ന ചെറുതും വലുതുമായ പാലങ്ങൾ പുനർനിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പാലങ്ങളുടെ നിർമ്മാണം പാതിവഴിയിൽ നിൽക്കുന്നു.
പാലം പുനർ
നിമ്മാണം പാതിവഴിയിൽ
പുല്ലകയാറ്റിലെ വെള്ളം കുറഞ്ഞാൽ ഉടൻ തന്നെകൊക്കയാർ പാലം പണി ആരംഭിക്കുമെന്ന് അധികൃതർ പറയുന്നത്.ചെറിയ നടപ്പാലങ്ങൾക്ക് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അനുമതി നൽകാത്തതുകൊണ്ട് ജനം വലയുന്നു. രണ്ടുപ്രാവശ്യം നിർമ്മിച്ച പാലങ്ങൾ പലതും തകർന്നു പോയി. അവിടങ്ങളിൽ വീണ്ടും പാലം പുനർ നിർമ്മിക്കാൻ അനുമതി നൽകിയിട്ടില്ല.
ധനസഹായം
ലഭിച്ചത് ഇങ്ങനെ
ദുരന്തത്തിൽപ്പെട്ടവർക്ക് വീടും സ്ഥലവും നഷ്ടപ്പെട്ട 65 പേർക്ക് 10 ലക്ഷം രൂപ വീതവും,
വീട് നഷ്ടപ്പെട്ടവർക്കു ലഭിച്ചത് 4 ലക്ഷം രൂപയും സർക്കാർ 84 പേർക്ക് ധനസഹായം നൽകി. ഭാഗികമായി നഷ്ടം സംഭവിച്ച
578 കുടുംബങ്ങൾക്ക് ഇടുക്കി കളക്ട്രേറ്റ് മുഖേന ധന സഹായം നൽകി.
.