തൊടുപുഴ : കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിന്റെ നേതൃത്വത്തിൽ ആൻഡ്രോയ്ഡ് ആപ്പ് ഡെവലപ്പ്മെന്റിനെക്കുറിച്ചുള്ള പരിശീലന ക്ലാസുകൾ നടത്തി. പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബൊമ്മിമേനി അന്വേഷ് റെഡ്ഡി ക്ലാസ് നയിച്ചു. ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കമ്പ്യൂട്ടർ അദ്ധ്യാപികയായ എം.എസ്. സോണിയ ട്രെയിനിങ് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ നിന്ന് അവരുടെ സർഗ്ഗാത്മകത, കോഡിംഗ് കഴിവുകൾ, പ്രോഗ്രാമിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കി മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് പേരെ തിരഞ്ഞെടുത്തു. റിച്ചാഡ് മയങ്ങളാമ്പം, ജോഷ്വ എം. ജേക്കബ്, എൽവിൻ ഐസക് ഷിബു, വിശാൽ എസ്, ക്രിഷ് ബൈജു എന്നീ വിദ്യാർത്ഥികൾ അവസാന റൗണ്ടിനായി ഡിസംബറിൽ ഹൈദരാബാദിലേക്ക് പോകും. വൈസ് പ്രിൻസിപ്പൽ എം. അനിൽകുമാർ ആശംസകൾ നേർന്നു.