തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും അംഗീകൃത സംഘടനയായ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ കൺവൻഷൻ 23ന് രാവിലെ 10ന് നടക്കും. തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളന പ്രമേയങ്ങളും തീരുമാനങ്ങളും താഴെ തട്ടിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായിട്ടാണ് കൺവെൻഷൻ ചേരുന്നത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ആർ. രതീഷ് അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജി. അജീഷ, വി.കെ. മനോജ്, കെ.എ.ടി.എസ്.എ സംസ്ഥാന കൗൺസിൽ അംഗം പി.ടി. വിനോദ്, ജില്ലാ സെക്രട്ടറി വി.കെ. ജിൻസ്, കെ.എ. ബുഷറ, പി.കെ. സാജു, ജോൺസൺ കുരുവിള, ഇ.എസ്. സോജൻ, തുമ്പി വിശ്വനാഥൻ, സി.എസ്. രജനി എന്നിവർ സംസാരിക്കും.