തൊടുപുഴ: രുചി വൈവിദ്ധ്യങ്ങളുടെ കലവറ ഒരുക്കി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ 'ഡിലീഷ്യസ് 2024' ഭക്ഷ്യമേള നടന്നു. നെയ്ച്ചോറും ബിരിയാണിയും മുതൽ ചേമ്പു പുഴുങ്ങിയതും ചെണ്ടൻ കപ്പയും ഉൾപ്പെടെ ഇരുന്നൂറിലധികം വൈവിധ്യങ്ങളിലുള്ള നാടൻ, ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങളിലാണ് കുട്ടി ഷെഫുമാർ വിളമ്പിയത്. കൗൺസിലർ നീനു പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ആൻസ് മരിയ, സ്റ്റാഫ് സെക്രട്ടറി ജിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ സിസ്റ്റർ കൊച്ചുറാണി, നൈസിൽ പോൾ, റെനിമോൾ പത്രോസ് എന്നിവർ നേതൃത്വം നൽകി.