 
രാജാക്കാട്: എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ സ്കൂൾ കായിക മേളയിൽ 377 പോയിന്റുമായി ആതിഥേയരായ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നിലനിറുത്തി.175 പോയിൻറ് നേടിയ പാറത്തോട്
സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 91 പോയിന്റുമായി നങ്കിസിറ്റി എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാമതുമെത്തി. എം.എം. മണി എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കായികാദ്ധ്യാപക സംഘടന സംസ്ഥാന ട്രഷറർ കെ.ഐ. സുരേന്ദ്രനെ ആദരിച്ചു. അടിമാലി എ.ഇ.ഒ ആനിയമ്മ ജോർജ്ജ്, എച്ച്.എം ഫോറം സെക്രട്ടറി എ.എസ്. ആസാദ്, ഉപജില്ലാ സ്പോർട്സ് സെക്രട്ടറി എ.എസ്. സുനീഷ്, എൻ.ആർ. സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.പി. ജയിൻ, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, പി.ടി.എ പ്രസിഡന്റ് വി.എൻ. ഉല്ലാസ്, പഞ്ചായത്ത് അംഗം എം.എസ്. സതി എന്നിവർ പ്രസംഗിച്ചു.