തൊടുപുഴ: നെയ്യശ്ശേരി എസ്.എൻ.സി.എം എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം നടത്തി. പന്നൂർ പാടശേഖരത്ത് വിതച്ച നെല്ലാണ് വിളവെടുത്തത്. കൊയ്ത്തുത്സവം പന്നൂർ പാടശേഖരസമിതി പ്രസിഡന്റ് കെ.വി. മാനുവൽ കുഴികണ്ണിയിൽ ഉദ്ഘാടനം ചെയ്തു. കൃഷിയെ സ്നേഹിക്കണമെന്നും എല്ലാവരും വീടുകളിൽ കൃഷി ചെയ്യണമെന്നും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മുറിച്ചു കളയരുതെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഇൻവെസ്റ്റിഗേറ്റർ റാണി അലക്സ്, സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി എന്നിവർ നെൽകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അദ്ധ്യാപകരായ അരുൺ ജോസ് സ്വാഗതവും സുമി പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രവർത്തനങ്ങൾക്ക് സി.എം. സുബൈർ നേതൃത്വം നൽകി.