 
കട്ടപ്പന: ഗവ. ഐ.ടി.ഐ സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സർക്കാർ ഫണ്ട് 4.84 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 21ന് രാവിലെ 10ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രോജക്ട് ഡയറക്ടർ എസ്.എസ് നമ്പൂതിരി, ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, പി.ജെ. ജോസഫ്, എ. രാജ , ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, നഗരസഭാ ചെയർപേഴ്സൺ ബീന ടോമി തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ സി.എസ്. ഷാന്റി, വൈസ് പ്രിൻസിപ്പൽ പീറ്റർ സ്റ്റാലിൻ, നഗരസഭ ചെയർപേഴ്സൺ ബീന ടോമി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.ആർ. സജി, വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിൽ, ഐ.ടി.ഐ സീനിയർ സൂപ്രണ്ട് തിൽഷെദ് ബീഗം, പി.എൻ. പ്രസാദ്, ലൂയിസ് വേഴാമ്പതോട്ടം, ലിജോബി ബേബി, വർഗീസ് വെട്ടിയാങ്കൽ, രാജൻ കുട്ടി മുതുകുളം എന്നിവർ അറിയിച്ചു.