ഇടുക്കി: ചക്കുപള്ളം ഗ്രാപഞ്ചായത്തിലെ 4, 6,15 വാർഡുകളിലേക്ക് ആശാവർക്കർമാരെ നിയമിക്കുന്നു. 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും അതത് വാർഡുകളിൽ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 25 നും 45നും ഇടയിൽ. പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നേരിട്ട് ഹാജരാകണം.