vishnu
വിഷ്ണു സോമൻ

തൊടുപുഴ: 1.15 കിലോ ഗ്രാം കഞ്ചാവ് കടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. കോട്ടയം കാ‌ഞ്ഞിരപ്പള്ളി പിണ്ടിയോക്കരയിൽ വിഷ്ണു സോമനെയാണ് (25) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 മാർച്ച് 21ന് പൊൻകുന്നം ചെമ്പൂപ്പാറ ഭാഗത്തെ വെയിറ്റിംഗ് ഷെഡിൽ എത്തിച്ച് വില്പന നടത്തവേ പൊൻകുന്നം പൊലീസാണ് പ്രതിയെ പിടികൂടിയത്. പൊൻകുന്നം എസ്.ഐയായിരുന്ന എ.സി. മനോജ്‌ കുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പൊൻകുന്നം എസ്.എച്ച്.ഒ വിജയരാഘവൻ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമ‌ർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.