പീരുമേട്: എസ്.എൻ.ഡി.പി യോഗം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണമേൽപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടനാ വിരുദ്ധർ നൽകിയ കേസ് സുപ്രീം കോടതി തള്ളിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പീരുമേട് യൂണിയൻ ലഡു വിതരണം ചെയ്തു. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന ശാഖാ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ബിനു,​ കൗൺസിലർമാരായ പി.വി. സന്തോഷ്,​ പി.എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു.