jessy-antony
നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഇടുക്കി നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോലാനി ജനരഞ്ജിനി വായനശാല, ഇടുക്കി ഡയറ്റ് എന്നിവയുടെ സഹകരണത്തോടെ യുവജ്വാല എന്ന പേരിൽ ഏകദിന യുവജനക്യാമ്പ് സംഘടിപ്പിച്ചു. കോലാനി ആർ.പി.എസിൽ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡയറ്റ് ലക്ചറർമാരായ ടി.ബി. അജീഷ്‌കുമാർ, ആർ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും ജനരഞ്ജിനി വായനശാല സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു. എസ്.സി.ഇ.ആർ.ടി പരിശീലകൻ ജയ്സൺ പി. ജോസഫ് 'വ്യക്തിത്വവികസനം", ഡയറ്റീഷ്യൻ ബിൻസി ചെറിയാൻ 'ആഹാരവും ആരോഗ്യവും"

എന്നീ വിഷയത്തിൽ ക്ലാസുകൾ നയിച്ചു. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പരിശീലകൻ ടോം ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. വായനശാലാ പ്രവർത്തകരായ സേതുലക്ഷ്മി, വി.ആർ. ആദർശ്, ഡയറ്റ് വിദ്യാർത്ഥികളായ വിശാൽ വിജയൻ, ഷംന ഇസ്മയിൽ തുടങ്ങിയവർ പൊതുചർച്ചയ്ക്കും കലാപരിപാടികൾക്കും നേതൃത്വം നൽകി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നിർവ്വാഹകസമിതി അംഗം എസ്.ജി. ഗോപിനാഥൻ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു.