ഇടുക്കി : സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച 50 മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നാളെ ഉച്ചയ്ക്ക് 12ന് തടിയമ്പാട് നിർവഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫ്, ജലനിധി ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായ ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ തുടങ്ങിയവർ പങ്കെടുക്കും. ജലനിധി റീജിയണൽ പ്രൊജക്ട് ഡയറക്ടർ കെ.കെ. ബിജുമോൻ പദ്ധതി വിശദീകരണം നടത്തും.