 
തൊടുപുഴ: പതിറ്റാണ്ടുകളായി ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രം ക്ഷേത്രം പുനർനിർമ്മിക്കണമെന്നും കൈയേറ്റം ചെയ്യപ്പെട്ട 2.83 ഏക്കർ ക്ഷേത്രഭൂമി തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉപദേശകസമിതിയും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്രാങ്കണത്തിൽ നിന്ന് ദേവസ്വം ബോർഡ് തൊടുപുഴ ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി. ധർണ സുപ്രീം കോടതി അഭിഭാഷകൻ കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദു സേവാകേന്ദ്രം ഫൗണ്ടർ അഡ്വ. പ്രതീഷ് വിശ്വനാഥൻ, ഉപദേശകസമിതി പ്രസിഡന്റ് എ.എം. വിനോദ്, സെക്രട്ടറി സി.ജി. മനോജ് എന്നിവർ പ്രസംഗിച്ചു.