unniyappam
ഉണ്ണിയപ്പത്തിൽ കാണപ്പെട്ട പല്ലി

കുമളി: കുമളിയിലെ ഒരു കടയിൽ നിന്ന് വിൽപ്പന നടത്തിയ പായ്ക്കറ്റ് ഉണ്ണിയപ്പത്തിൽ ചത്ത പല്ലി. കുമളി സ്വദേശി മക്കൾക്ക് കൊടുക്കാനായി വാങ്ങിയ ഉണ്ണിയപ്പത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഉണ്ണിയപ്പം പാതി മുറിച്ചപ്പോഴാണ് പല്ലിയെ കണ്ടത്. മുറിച്ചില്ലായിരുന്നെങ്കിൽ പല്ലിയും ഉണ്ണിയപ്പത്തിനൊപ്പം അകത്തായേനെ. കാശ് പോയതും പോരാഞ്ഞ് മനംപുരട്ടലും അനുഭവിക്കുകയാണ് ഉണ്ണിയപ്പ പ്രിയൻ. പെരുമ്പാവൂരിലുള്ള റിയലി ഹാപ്പി ഫുഡ്സ് എന്ന പേരിലുള്ള കമ്പനിയുടെ ലേബലിൽ ഉള്ളതാണ് ഉണ്ണിയപ്പ പായ്ക്കറ്റ്. വ്യാജൻ കമ്പനിയുടെ മറവിൽ കടന്നതാണോയെന്നും സംശയിക്കുന്നുണ്ട്.