കട്ടപ്പന: ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ 2015- 2016 കാലത്ത് സംസ്ഥാന സർക്കാർ ഇടുക്കി താലൂക്ക് ആശുപത്രിയായി ഉയർത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ ആവശ്യമായ സ്റ്റാഫ് പാറ്റേൺ നിലവിലില്ല. ദിവസേന നൂറ് കണക്കിന് രോഗികളായവർ വിവിധ മേഖലകളിൽ നിന്ന് ചികിത്സയ്ക്കായി ഇവിടെ എത്തുമ്പോൾ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ഒരു ഡോക്ടർ തന്നെ നിരവധി രോഗികളെ പരിശോധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഉയർത്തിയാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത അധികാരികളെ അറിയിക്കാൻ പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണം നടത്തിയത്. പരിപാടി നഗരസഭാ മുൻ ചെയർമാൻ ജോണി കുളംപള്ളി ഉദ്ഘാടനം ചെയ്തു. തോമസ് മൈക്കിൾ, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി, പ്രശാന്ത് രാജു, ഷമേജ് കെ. ജോർജ് ലീലാമ്മ ബേബി, പി.എസ്. മേരിദാസൻ, എബ്രഹാം പന്തംമാക്കൽ, ബിജു പോന്നോലി, കെ.എസ്. സജീവ്, റൂബി വേഴാമ്പത്തോട്ടംസണ്ണി കോലോത്ത്, രാജേഷ് സെബാസ്റ്റ്യൻ, ബന്നി അല്ലേഷ്, കെ.ഡി. രാധാകൃഷ്ണൻ നായർ, ജയപ്രകാശ് വാഴവര എന്നിവർ നേതൃത്വം നൽകി.