 
പീരുമേട്: കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയം ഉടമയും റിട്ട. ചീഫ് മറൈൻ എൻജിനീയറുമായ വി.കെ. സഖറിയ (ഹോങ്കോങ് സഖറിയ- 86)  നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11ന് കുട്ടിക്കാനത്തെ വസതിയിലെത്തിച്ച ശേഷം വൈകിട്ട് മൂന്നിന് ചിങ്ങവനത്തുള്ള വലിയപറമ്പിൽ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ചിങ്ങവനത്തെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ റാന്നി മുണ്ടു കോട്ടയ്ക്കൽ കുടുംബാംഗം). മക്കൾ: നോജ് സഖറിയ, ജെ സഖറിയ. മരുമക്കൾ: ലില്ലി കേളചന്ദ്ര, ടീന പാടിയ്ക്കൽ (എല്ലാവരും യു.എസ്.എ).