
കട്ടപ്പന : സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളും ഓശാനാം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളും ചേർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി . ഓശാനാം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മനു കിളി കൊത്തിപ്പാറ അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ സോണിയ ജെയ്ബി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കൺവീനർ സുദർശൻ കെ. മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോർജ് സ്‌കൂൾ പ്രിൻസിപ്പൽ മാണി കെ. സി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജേജോ ജെ മേളോപറമ്പിൽ എന്നിവർ സംസാരിച്ചു.ഫാ. മനു കിളി കൊത്തിപ്പാറ, ഫാ. ഷിബിൻ മണ്ണാറത്ത് എന്നിവർ രക്തദാനം ചെയ്തു.