kmly

കുമളി: ചിലപ്പോൾ ചില കാര്യങ്ങളിൽ വലിയ വില നൽകേണ്ടിവരും, അങ്ങനെ ഒരു പല്ലിക്ക് വില ഇരുപതിനായിരമായി. . ലേലത്തിൽ നടന്ന കാര്യമൊന്നുമല്ലിത്. ഉണ്ണിയപ്പത്തിൽ അബദ്ധത്തിൽ പെട്ട പല്ലിക്കാണ് റിക്കാർഡ് മൂല്യം വന്നത്. ഉണ്ണിയപ്പത്തിൽ വീണ് ജീവൻ നഷ്ടപ്പെട്ട് എണ്ണയിൽ പൊരിഞ്ഞ് പോയെങ്കിലും ഉടവ് തട്ടാതെ ഈ പല്ലി ഉണ്ണിയപ്പത്തിലും പായ്ക്കറ്റിലുമായി കിലോമീറ്റുകൾ സഞ്ചരിച്ച് കുമളിയിലെ വ്യാപാരസ്ഥാപനത്തിലുമെത്തി . ഒരു പല്ലിയുടെ ഭാഗ്യമേ. ഉണ്ണിയപ്പ പായ്ക്കറ്റ് വാങ്ങിയ ആൾ ഉണ്ണിയപ്പം പാതി പൊട്ടിച്ച് അകത്താക്കാൻ നോക്കിയപ്പോഴാണ് പല്ലിയുടേയും ഉണ്ണയപ്പപായ്ക്കറ്റ് വാങ്ങിയ ആളുടേയും മൂലമേറിയത്.

ഇനി സംഭവത്തിലേക്ക്

കുമളി ഗ്രേസ് തീയറ്ററിന് സമീപമുള്ള കടയിൽ നിന്നാണ് കുമളി സ്വദേശി ശനിയാഴ്ച രാവിലെ പെരുമ്പാവൂരിലുള്ള കമ്പനിയുടെ ഉണ്ണിയപ്പ പായ്ക്കറ്റ് വണ്ടിയത്. ഈ പായ്ക്കറ്റിലെ ഒരു ഉണ്ണിയപ്പത്തിലാണ് പല്ലിയെ കണ്ടത്. ഉണ്ണിയപ്പം വാങ്ങിയ ആൾ രാവിലെ മുതൽ കട ഉടമയുമായി തർക്കത്തിലായി. തർക്കത്തിനുള്ള കാരണം ജനം പറയുന്നത് വേറൊന്ന് . കടക്കാരൻ അടുക്കുന്നില്ലെന്ന് കണ്ട കുമളി സ്വദേശി ഉച്ചകഴിഞ്ഞ് കുമളിയിലെ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഇയാളുടെ പരാതിയും ഓഡിയോയും ഉണ്ണിയപ്പ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ ഗ്രൂപ്പിലുള്ള വ്യാപാരി വ്യവസായി യൂണിയിലുള്ളവർ ഇത് ഫുഡ് ആന്റ് സേഫ്ടി അധികൃതരെ അറിയിച്ചു പിന്നെ സംഗത കൈവിട്ടു. ഉണ്ണിയപ്പ കമ്പനി ആളുകളുമായി നീണ്ട ചർച്ച. ലക്ഷങ്ങ ളുടെ വിറ്റ് വരവുള്ള കമ്പനി പെട്ടെന്ന് വയസായവരുടേയും ജന സേവ ന കമ്പനിയായി മാറാൻ അധിക സമയമെടുത്തില്ല. കമ്പനിക്കാർ ഉണ്ണിയപ്പം വാങ്ങിയ ആൾക്ക് രൂപ ഇരുപതിനായിരം ഗൂഗിൾ പേ ചെയ്തു. എന്തായാലും ആ പല്ലിക്കും ഉണ്ടായി ഇത്തരത്തിലൊരു താര പരിവേഷം.