
പീരുമേട്: അറുപത്തിരണ്ടാംമൈൽ പള്ളിപ്പടിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറു, മറ്റൊരു കാറും കൂട്ടിയിടിച്ച് അപകടം. ആറുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചോട് കൂടിയാണ് അപകടം ഉണ്ടായത്.
ചെന്നൈയിൽ നിന്നും ശബരിമലയിലേക്ക്‌പോവുകയായിരുന്ന അയ്യപ്പതീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനവും.
മൂങ്കലാർ സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ചെന്നൈ സ്വദേശികളായ വെങ്കട്ട് രാമൻ (52 )ജയരാ മൻ (57 )സാരഥി ( 60 )ജഗൻ (38 ) എന്നിവർക്കും മറ്റൊരു കാറിൽ ഉണ്ടായിരുന്ന മൂങ്കലാർ സ്വദേശികളായ തരത്തിൽ വീട്ടിൽ പ്രതിൻ ( 36 )നീലാംബരൻ ( 63) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയ്യപ്പ തീർത്ഥാടകർ
ചെന്നൈ വത്സര പാക്കം സ്വദേശി വെങ്കട്ട രാമനെ വിദഗ്ദ്ധ ചികിത്സയ്ക്കായിതേനി മെഡിക്കൽകോളേജിലേക്ക് മാറ്റി . അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.