നെടുങ്കണ്ടം: പതിനേഴാമത് റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഇന്ന് മുതൽ 23 വരെ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കും. നെടുങ്കണ്ടം,തൊടുപുഴ, അടിമാലി, അറക്കുളം, കട്ടപ്പന, മൂന്നാർ,പീരുമേട്, എന്നീ ഏഴ് ഉപ ജില്ലകളിൽ നിന്നായി 2500 കായിക താരങ്ങൾ പങ്കെടുക്കും. 98 ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ട്. 22ന് രാവിലെ കല്ലാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്ന് നെടുങ്കണ്ടത്തേക്ക് ക്രോസ് കൺട്രി മത്സരം ആരംഭിക്കും. നെടുങ്കണ്ടം എസ്.ഡി.എ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പെൺകുട്ടികൾക്കും ഗവ. സ്‌കൂൾ, പഞ്ചായത്ത് സ്‌കൂൾ എന്നിവിടങ്ങളിൽ ആൺകുട്ടികൾക്കും താമസ സൗകര്യം ഒരുക്കും. ഇന്ന് രാവിലെ 10.30ന് എം.എം.മണി എം.എൽഎ മേള ഉദ്ഘാടനം ചെയ്യും. 23ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും.