തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർദ്ധിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മൃഗസംരക്ഷണ,ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി തൊടുപുഴയിൽ നിർവഹിക്കും. കാഡ്സ് വില്ലേജ് സ്‌ക്വയറിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടിയിൽ പി.ജെജോസഫ് എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം. പി മുഖ്യാതിഥിയാവും.മുൻസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു മുഖ്യപ്രഭാഷണം നടത്തും.
ക്ഷീരവികസന വകുപ്പിന്റെ മധ്യമേഖലാ റീജിയണൽ സെമിനാറിന്റെ സമാപനം ഹോട്ടൽ റിവർവ്യുവിൽ മന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലയിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും ഡയറക്ടറേറ്റിൽ നിന്നുളള ഉദ്യോഗസ്ഥരും പങ്കെടുക്കും.