പീരുമേട്: സംസ്ഥാന വനിതാ കമീഷൻ സംഘടിപ്പിക്കുന്ന തോട്ടംമേഖലാ ക്യാമ്പ് ഇന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11 ന് ആരംഭിക്കും. വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി പീരമേട് തോട്ടം മേഖലയിൽ കമ്മീഷൻ അദ്ധ്യക്ഷയുടെ നേതൃത്വത്തിൽ അംഗങ്ങൾ സന്ദർശനം നടത്തും.