തൊടുപുഴ: ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴയടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാൻ തൊടുപുഴയിൽ അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതൽ ഇ -ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ചെല്ലാനുകളിൽ പ്രോസികൃഷൻ നടപടിക്ക് ശുപാർശചെയ്തിട്ടുള്ളവയൊഴികെയുള്ളവയാണ് പരിഗണിക്കുക. ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പ് എൻഫോഴസ്‌മെന്റ് വിഭാഗവും ചേർന്നാണ് ഒക്‌ടോബർ 24,25 തീയതികളിൽ തൊടുപുഴ പൊലീസ് സ്‌റ്റേഷൻ ജനമൈത്രി ഹാളിൽ പരിപാടി നടത്തുന്നത് .https://echallan.parivahan.gov.in/index/accused-challan എന്ന ലിങ്കിൽ കയറി വാഹന നമ്പരും രജിസ്റ്റേർഡ് മൊബൈലിൽ വരുന്ന ഓ .ടി .പി യും നൽകിയാൽ നിങ്ങളുടെ വാഹനത്തിന് പെൻഡിങ് ചെല്ലാൻ ഉണ്ടോ എന്നറിയാൻ സാധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നേരിട്ട് പിഴ ഒടുക്കാവുന്നതാണ്. ഫോൺ: 8281139309, 9446025987 (പൊലീസ്) 9188961136, 9188961251 (മോട്ടോർ വാഹനവകുപ്പ്).