manu

തൊടുപുഴ : മുനിസിപ്പാലിറ്റിപകൽ വീടിന്റെ നേതൃത്വത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ മനു തൊടുപുഴയെ ആദരിച്ചു. മുനിസിപ്പൽ കൗൺസിലർ ആർ.ഹരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ.ജെസി ആന്റണി ഉപഹാരം നൽകി. തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രശോഭ് , എഴുത്തുകാരൻ കെ.ആർ.സോമരാജൻ ,സി.ബി. ഹരികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. മനു തൊടുപുഴയെ ആർ. സാംബൻ പരിചയപ്പെടുത്തി. വാർഡ് വികസന സമിതി കൺവീനർ വി.വി. ഷാജി സ്വാഗതവും ഡോ.പി.ആർ. ചന്ദ്രശേഖരപിള്ള നന്ദിയും പറഞ്ഞു. ഡി. മുരളിയുടേയും പകൽ വീട് അംഗങ്ങളുടേയും ഗാനമേളയും നടന്നു. കോലാനി ഓവൂർ കുടുംബാംഗമാണ് മനോജ് കുമാർ