മുതലക്കോടം: ജയ്ഹി ന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗൺ ഹാളിൽ അഞ്ചാമത് സംസ്ഥാന നാടകോത്സവം ആരംഭിച്ചു. സ്വാഗത സംഘം ചെയർമാനും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ കെ.എം. ബാബുവിന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ നാടക, സീരിയൽ, സിനിമ താരം പയ്യന്നൂർ മുരളി, തൊടുപുഴയിലെ ആദ്യകാല നാടക പ്രവർത്തകരായ ഡി. മൂക്കൻ, തൊടുപുഴ ചാക്കപ്പൻ, ജോസ് താന, തൊടുപുഴ കൃഷ്ണൻകുട്ടി, പൂജ ആന്റണി മാത്യു എന്നിവരെ ആദരിച്ചു. തൊടുപുഴ മുനിസിപ്പൻ കൗൺസിലർ ജിതേഷ് ഇഞ്ചക്കാട്ട്, ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി പി.വി. സജീവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ 'അനന്തരം' എന്ന നാടകവും അരങ്ങേറി. 22 ന് നാടകോത്സവം സമാപിക്കും.