vinod

കുമളി: മയിലാടുംപാറ 1697ാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പഠന ക്ലാസും അനമോദന യോഗവും നടത്തി. മലനാട് എസ്എൻ.ഡി.പി യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ. ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു.. പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ കൊച്ചറ എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് കെ എൻ ശശിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി .ബി സുഗതൻ, സെക്രട്ടറി പി ജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മാനസിക വൈകല്യങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വണ്ടൻമേട് എസ്. ഐ വിനോദ് സോപാനം പഠന ക്ലാസ് നയിച്ചു. തുടർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള ശുദ്ധജലത്തിനു വേണ്ടി പുതിയതായി നിർമ്മിച്ച കുഴൽ കിണറിന്റെ പമ്പിങ് സ്വിച്ച് ഓൺ കർമ്മം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നിർവഹിച്ചു.