
പരിമിതികളുടെ നടുവിൽ പീരുമേട് പൊലീസ് സ്റ്റേഷൻ
പീരുമേട് : പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രാജ പ്രൗഡിയിൽ ആരംഭിച്ച പീരുമേട് പൊലീസ് സ്റ്റേഷൻ ഇടുക്കി ജില്ലയിലെ ആദ്യ കാലപൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ്.
സ്വന്തമായി നാല് ഏക്കർ സ്ഥലമുള്ള അപൂർവം പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് ആദ്യകാലങ്ങളിൽ രാജഭരണ കാലത്ത് തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതിയായി കുട്ടിക്കാനം രാജകൊട്ടാരവും, അമ്മച്ചിക്കൊട്ടാരവും ആരംഭിക്കുന്നതോടെ പീരുമേട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനവും ആരംഭിച്ചതായി ചരിത്രം പറയുന്നു. ഇന്ന് ഒട്ടേറെ ഇല്ലായ്മകളും പരാധീനതകളുടെ നടുവിലാണെന്ന് മാത്രം. വിവിധ ഘട്ടങ്ങളിൽ പീരുമേട് പൊലീസ് സ്റ്റേഷൻ കെട്ടിടം നവീകരിച്ചു. എന്നിട്ടും ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പ്രധാനപ്പെട്ട കെട്ടിടത്തിനുള്ളിൽ നിന്ന് തിരിയാൻ ഇടമില്ല.പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമമുറി ഇല്ല. ബാത്ത് റൂം സൗകര്യങ്ങളുടെ അപര്യാപ്തത എടുത്തു പറയേണ്ടതാണ്. പൊലീസ് സ്റ്റേഷനിലെ മുറികൾക്ക് ആവശ്യത്തിന് വലിപ്പമില്ല. പുതിയ കാലത്തിനനുസരിച്ച് സൗകര്യങ്ങളോടെ പുതിയ ബിൽഡിംഗ് പണിയാൻകഴിയണം.
കാലപ്പഴക്കത്തിൽ
ക്വാർട്ടേഴ്സ്
പൊലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് അര നൂറ്റാണ്ടിൽ അധികംപഴക്കം ഉള്ളതും കാലപ്പഴക്കത്താൽ ദ്രവിച്ചതും,ഉപയോഗശൂന്യവുമാണ്. എസ്എച്ച്ഒയുടെയും ,സബ് ഇൻസ്‌പെക്ടറുടെയും ക്യാട്ടേഴ്സുകൾ കാലപ്പഴക്കം ചെന്നതാണ്.
പീരുമേട്‌പൊലീസ് സ്റ്റേഷന് സ്വന്തമായി ആവശ്യത്തിന് സ്ഥലം ഉള്ളതുകൊണ്ട് പുതിയ ക്വാർട്ടേഴ്സ് നിർമ്മിക്കാൻ കഴിയുംബഹുനില കെട്ടിടങ്ങൾ പണിയുവാനുള്ള സ്ഥലം ഇവിടെ ഉണ്ട്. ഫണ്ട് അനുവദിക്കണമെന്ന് മാത്രം.
പീരുമേട് പൊലീസ് സ്റ്റേഷനിൽ ഉദ്യാഗസ്ഥരുടെ എണ്ണം കുറവാണ്. ഇപ്പോഴും പഴയ കണക്ക്അനുരിച്ച് ഉള്ള ഉദ്യോഗസ്ഥ ആനുപാതമാണ് സേനയ്ക്കുള്ളത്. പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇപ്പോഴുള്ളത് മൂന്ന് വാഹനങ്ങളാണ്. ഇതിൽ രണ്ട് ജീപ്പുകൾ പഴകിയതാണ്. പഴകിയ വാഹനങ്ങൾ ഓടിച്ച് പലപ്പോഴും കൃത്യ സമയത്ത് എത്തണമെങ്കിൽ പെടാപ്പാട് പെടണം.. ഡിണ്ടുക്കൽ, കൊട്ടാരക്കര ദേശീയ പാത 183 ൽ മുറിഞ്ഞ പുഴ മുതൽ 56ാം മൈൽ വരെയും പീരുമേട് പഞ്ചായത്ത് പ്രദേശം പൂർണ്ണമായും ഉൾപ്പെട്ടതും, കുട്ടിക്കാനം മുതൽ ഏലപ്പാറ മലയോര ഹൈവേയുടെ ഭാഗങ്ങളും, എസ്റ്റേറ്റ് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പീരുമേട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തന പരിധി. അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ രാവും,പകലും നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതും, നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്നതുമായ അപകട മേഖലയാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തന മേഖല. ഈ പ്രദേശത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന്,കഞ്ചാവ് ഉൾപ്പെട്ട ലഹരി കടത്ത് സജീവമായി നിൽക്കുന്ന പ്രദേശം കൂടിയാണ്. ഇവിടെ വാഹന പരിശോധനയും, ഹൈവേ പെട്രോളിങ്ങും നടത്തണമെങ്കിൽ ആവശ്യത്തിന് പുതിയ വാഹനങ്ങൾലഭ്യമാക്കേണ്ടതുണ്ട്..
കൃഷി നശിപ്പിച്ച്
വന്യമൃഗങ്ങൾ
2018 മുതൽ രണ്ടു വർഷം പൊലീസ് സ്റ്റേഷന്റെ സ്ഥലത്ത് ഏത്തവാഴകൃഷിയും, കാബേജ്, ബ്രോക്കാളി, ബീൻസ്,തുടങ്ങി പച്ചക്കറി കൃഷികളും നടത്തി വിളവെടുപ്പ് നടത്തിയിരുന്നു. ഇപ്പോൾ വന്യമൃഗങ്ങളുടെ ശല്യം കാരണം തുടർന്ന് കൃഷി ചെയ്യാൻ കഴിയാതായി.
ലേഖകന്റെ ഫോൺ നമ്പർ:9995006869