തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ മെട്രോയുടെ ഏഴാമത് വാർഷികവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ചികിത്സാ ധനസഹായ വിതരണവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക ക്ലബ് സന്ദർശനവും ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് സി.സി. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും ലയൺസ് ക്ലബ് ഓഫ് തൊടുപുഴ മെട്രോയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വപ്നഭവനം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കരിങ്കുന്നത്ത് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി നിർവഹിക്കും. ലയൺസ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ് സി.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സ്വപ്ന ഭവനം കോർഡിനേറ്റർ രതീഷ് ദിവാകരൻ പദ്ധതി വിശദീകരിക്കും. ഡിസ്ട്രിക് ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീജിത്ത് കെ. ഉണ്ണിത്താൻ, ഡിസ്ട്രിക്ട് സെക്രട്ടറി (സ്വപ്നഭവനം) ജോസ് മംഗലി, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, വാർഡ് മെമ്പർ ബീന പയസ്, ഇടുക്കി ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ ഷിൻസ് സെബാസ്റ്റിയൻ, റീജിയൺ ചെയർമാൻ സനൽ എൻ.എൻ, റീജിയണൽ കോർഡിനേറ്റർ (സ്വപ്നഭവനം) അനൂപ് ടി.പി, സോൺ ചെയർമാൻ ജോഷി ജോർജ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക ക്ലബ് സന്ദർശനവും പുതിയ ഹാളിന്റെ ഉദ്ഘാടനവും നടക്കും. ഇതോടൊപ്പം മുറ്റത്തൊരു നന്മമരം പദ്ധതിയുടെയും വിവിധ സേവന പദ്ധതികളുടെയും ഉദ്ഘാടനം നടക്കും. ലയൺസ് ക്ലബ് ഓഫ് തൊടുപുഴ മെട്രോ മലബാർ മലബാർ ഗോൾഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഭവന ധനസഹായ വിതരണവും ചികിത്സാധനസഹായവും പുതിയ മെമ്പർമാരുടെ സ്ഥാനാരോണവും നടക്കും. ലയൺസ് ക്ലബ് ഓഫ് തൊടുപുഴ മെട്രോ സെക്രട്ടറി ജിജോ കാളിയാർ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ ലയൺസ് ക്ലബ് ഓഫ് തൊടുപുഴ മെട്രോ സെക്രട്ടറി ജിജോ കാളിയാർ, സ്വപ്നഭവനം പ്രോജക്ട് കോഡിനേറ്റർ രതീഷ് ദിവാകരൻ, ഡയറക്ടർ എം.എൻ. സുരേഷ്, ക്ലബ് ട്രഷറർ എ.കെ. വിഷ്ണു എന്നിവർ പങ്കെടുത്തു.