പീരുമേട്: മികച്ച പ്രൊഫഷണൽ സോഷ്യൽ വർക്ക് അദ്ധ്യാപകന് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ 'യുവശ്രേഷ്ഠ' അവാർഡിന് കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകൻ ഡോ. ജോബി ബാബു അർഹനായി.ഒൻപതാമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസിൽ വ്യവസായ മന്ത്രി പി .രാജീവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.