 
അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലി പതിനാലാംമൈലിന് സമീപം വാഹനാപകടം. കാർ പാതയോരത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.വാഹനത്തിൽ ഉണ്ടായിരുന്നവർ ഗുരുതര പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലി പതിനാലാംമൈലിന് സമീപം കാർ പാതയോരത്തേക്ക് മറിയുകയായിരുന്നു.എറണാകുളത്തു നിന്നും മൂന്നാറിലെത്തിയ സംഘം തിരികെ എറണാകുളത്തേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.അപകടത്തിൽപ്പെട്ടവരെ പിന്നീട് അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു.മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ ദേശിയപാതയിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യമുണ്ട്.ദേശിയപാത നവീകരണം നടക്കുന്നതിനാൽ പലയിടത്തും പാതയ്ക്ക് നന്നെ വീതിക്കുവുണ്ട്.കഴിഞ്ഞ ദിവസം അടിമാലി കൂമ്പൻപാറക്ക് സമീപം കാർ അപകടത്തിൽപ്പെട്ടിരുന്നു.