രാജാക്കാട് :രാജാക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യക്കച്ചവടവും മറ്റ് ലഹരി വില്പനകളും അവസാനിപ്പിക്കാൻ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ ആവശ്യപ്പെട്ടു.രാജാക്കാട് പ്രദേശത്തെ നിയമവിരുദ്ധ മദ്യവില്പനയ്ക്കും കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ കച്ചവടങ്ങൾക്കും ഇതിനെല്ലാം കൂട്ടുനില്ക്കുന്ന ചില ഉദ്യോഗസ്ഥർക്കും എതിരെ, മദ്യനിരോധന സമിതി, രാജാക്കാട്ട് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ട് വർഷത്തിനിടെ മുപ്പത്തിമൂന്ന് ഇരട്ടിയായാണ് സംസ്ഥാനത്ത് ബാറുകൾ വർദ്ധിച്ചത്.2016ൽ 29 ബാറുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 932 ബാറുകൾ സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്നുണ്ട്.കൂടാതെ ബിവറേജസിന്റെ 312 വില്പനശാലകളും 5170 കള്ള് ഷാപ്പുകളും വിദേശമദ്യം വിളമ്പുന്ന നിരവധി ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്.മദ്യനിരോധനസമിതി ജില്ലാ പ്രസിഡന്റ് സിൽബി ചുനയംമാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി
സെബാസ്റ്റ്യൻ കൊച്ചടിവാരം, എബി ഉറുകുഴിയിൽ,ഷാജി കുരിശുമല,ടോമി മുത്തനാട്ട്, എന്നിവർ പ്രസംഗിച്ചു.