
മരിയാപുരം: സമസ്തമേഖലകളും തകർന്ന് കേരളം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സി.പി.എം പാർട്ടിയും നേതാക്കളും സമ്പന്നരായിക്കൊണ്ടിരിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. മരിയാപുരത്ത് മിഷൻ 2025 പത്താം വാർഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മരിയാപുരം പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ നടന്ന ക്യാമ്പിൽ വാർഡ് പ്രസിഡന്റ് ജോസഫ് വർക്കി മ്രാലയിൽ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ, ഡി.സി.സി മെമ്പർ എം.ടി തോമസ്, ബ്ലോക്ക് ഭാരവാഹികളായ ലിജോ കുഴിഞ്ഞാലിക്കുന്നേൽ, അനീഷ് പ്ലാശനാൽ, മണ്ഡലം ഭാരവാഹികളായ ബെന്നി ആനിക്കാട്ട്, അനുമോൾ കൃഷ്ണൻ, ബെന്നി മുണ്ടപ്പള്ളി, സണ്ണി കല്ലക്കാവുങ്കൽ, പഞ്ചായത്ത് മെമ്പർമാരായ സിന്ധു വാകവയലിൽ, നിർമ്മല ലാലച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.ആദ്യകാല കുടിയേറ്റക്കാരും മുതിർന്ന കോൺഗ്രസ് പ്രവർത്തകരുമായ എം.ജെ ജോൺ മുണ്ടയ്ക്കൽ, മാത്യു തോമസ് മുണ്ടപ്പള്ളി, ലില്ലിക്കുട്ടി സെബാസ്റ്റ്യൻ എരപ്പൂഴികര എന്നിവരെ കാമ്പിൽ ആദരിച്ചു.