നെടുങ്കണ്ടം: ആദ്യമായി റവന്യൂ ജില്ലയിൽ മത്സരിക്കുന്ന നങ്കിസിറ്റി എസ്.എൻ എച്ച്.എസിലെ ജാനകി അനിക്ക് സബ് ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടത്തിൽ സ്വർണം. 13.77 സെക്കൻഡിലാണ് ജാനകി ഫിനിഷ് ചെയ്തത്. എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. ഇനി 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. വോളിബോൾ കളിക്കാരിയായ ജാനകി സംസ്ഥാനതലത്തിൽ മത്സരിക്കുന്ന ടീമിലെ അംഗമാണ്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസിലെ റോസ് മരിയ വിജയ് ജൂനിയർ ഗേൾസ് 100 മീറ്ററിൽ സ്വർണം നേടി. 14.9 സെക്കൻഡിലായിരുന്നു നേട്ടം. സ്പ്രിന്റ് ഇനങ്ങളിൽ തീപ്പൊരി പാറിക്കുന്ന 200 മീറ്ററിലും 400 മീറ്ററിലും ട്രാക്കിലിറങ്ങുന്നുണ്ട്. കഴിഞ്ഞവർഷം 400 മീറ്ററിൽ മൂന്നാം സ്ഥാനമായിരുന്നു.

ചിത്രങ്ങൾ : ബാബു സൂര്യ