തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ച് പി.ജെ.ജോസഫ് എം.എൽ.എയുടെ
വസതിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ11.30ന് മാർച്ചും ധർണ്ണയും
നടത്തും. മാർച്ചും ധർണ്ണയും യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡന്റ് ജോമോൻ പൊടിപ്പാറ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മറ്റ്
മണ്ഡലങ്ങളിൽ വികസനം നടക്കുമ്പോഴാണ് തൊടുപുഴയിൽ വികസനം മുരടിക്കുന്ന അവസ്ഥിയിൽ നിൽക്കുന്നത്. തൊടുപുഴ മാരിയിൽക്കടവ് പാലം നിർമ്മാണം 15 വർഷമായിട്ടും പൂർത്തിയായിട്ടില്ല.തൊടുപുഴ റിവർവ്യൂ ബൈപാസ് പൂർത്തിയാകാതെ കിടക്കുന്നു. കൂടാതെ മോർ ജംക്‌ഷൻ ഫ്ലൈഓവർ, പൂമാല– കാരിക്കോട്– വണ്ണപ്പുറം ഹൈവേ, പുഴയോര നടപ്പാത തുടങ്ങി നിരവധിയാണ് പ്രസ്താവനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, നിയോജക മണ്ഡലം പ്രസിഡന്റ് റോയിസൺ കുഴിഞ്ഞാലിൽ നേതാക്കളായ ജോമി കുന്നപ്പിള്ളിൽ, ആന്റോ ഓലിക്കരോട്ട്, അനു ആന്റണി, നൗഷാദ് മുക്കിൽ, ഡിൽസൺ കല്ലോലിക്കൽ എന്നിവർ പങ്കെടുത്തു.