നെടുങ്കണ്ടം: മത്സരിച്ച ഐറ്റത്തിൽ സമ്മാനം നേടുക എന്നത് വലിയ സന്തോഷത്തമാണ്. മൂന്നെണ്ണത്തിൽ പങ്കെടുത്ത് അതിൽ മൂന്നിലും ഫസ്റ്റ് നേടിയാലോ. എന്നാൽ അങ്ങനെയൊരു മിടുക്കിയുണ്ട് കല്ലാർ, ജി.എച്ച്.എസ്.എസിലെ സാന്ദ്ര ആർ.ജി. ചെറുപ്പം മുതൽ തന്നെ നൃത്ത രംഗത്ത് സാന്നിദ്ധ്യമായിരുന്ന സാന്ദ്ര പ്ലസ് മുതലാണ് ചുവടുമാറ്റിയത്. എന്നാൽ ആ ചുവടുവെയ്പ്പ് വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ഇന്ന് നേടിയ സുവർണ്ണ നേട്ടം. ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ ഇവയിൽ ഒന്നാമതായി വിജയിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി സാന്ദ്ര പരിശീലനം നടത്തുന്നു. ടീം ഐറ്റമായ ഫുട്ബോൾ, ത്രോബോൾ തുടങ്ങിയവ ഇഷ്ടപ്പെട്ടിരുന്ന സാന്ദ്രയെ വ്യക്തിഗത ഇനത്തിലേക്ക് പങ്കെടുക്കാനുള്ള കരുത്ത് നൽകിയത് സജീവ് സി. നായർ അശ്വതി എന്ന പരിശീലകരാണ്. എല്ലാത്തിനും പിന്തുണ പകർന്ന് മാതാപിതാക്കളും സഹോദരനുമുണ്ട്. ഓരപ്പാറപ്പുത്തൻവീട് വീട്ടിൽ രാജേഷ്- രജനി ദമ്പതികളുടെ മകളാണ്. സഹോദരൻ :സഞ്ജയ് ആർ.