തൊടുപുഴ : മർച്ചന്റ്സ് യൂത്ത് വിംഗിന്റെ വാർഷിക പൊതുയോഗവുംഭരണസമിതി തിരഞ്ഞെടുപ്പും വ്യാപാരഭവനിൽ നടന്നു.ജില്ലാ വർക്കിങ് പ്രസിഡന്റ്കെ ആർ വിനോദ് ഇലക്ഷൻ നിരീക്ഷകനായി യോഗത്തിൽ പങ്കെടുത്തു.യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി അദ്ധ്യക്ഷത വഹിച്ചു.മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ യൂത്ത് വിംഗ് ഭാരവാഹികളെ പ്രഖ്യാപിക്കുകയും സംഘടന സന്ദേശം നൽകുകയും ചെയ്തു.യൂത്ത് വിങ് തിരഞ്ഞെടുപ്പിൽ പ്രശാന്ത് കുട്ടപ്പാസ് (പ്രസിഡന്റ്, )ജോർജ്കുട്ടി ജോസ് (സെക്രട്ടറി), അനസ് പെരുനിലം( ട്രഷറർ) ഗോപു ഗോപൻ (വർക്കിങ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.മർച്ചന്റ് അസ്സോസിയേഷൻ ജനറൽ സെക്രെട്ടറി സി കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. ,മർച്ചന്റ് അസ്സോസിയേഷൻ വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ പി ശിവദാസ്,മർച്ചന്റ് ജില്ലാ യൂത്ത് വിങ് വൈസ് പ്രസിഡന്റ് താജു എം പി എന്നിവർ പ്രസംഗിച്ചു. അനിൽ പീടികപ്പറമ്പിൽ നന്ദി പറഞ്ഞു.