പാറത്തോട്: പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെയും, ഇഫ്കോയുടെയും നേതൃത്വത്തിൽ കാർഷിക സെമിനാർ നടന്നു.
കാലാവസ്ഥ വ്യതിയാനത്തിൽ മണ്ണിന്റെ ഘടനയിൽ ഉണ്ടാവുന്ന മാറ്റം, പലവിധ രോഗ കീടങ്ങളുടെ ആക്രമണം, കാലം തെറ്റി പെയ്യുന്ന മഴ തുടങ്ങിയവയെ കുറിച്ച് സെമിനാർ നടന്നു.ബാങ്ക് പാറത്തോട് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്എം.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.,ബാങ്ക് സെക്രട്ടറി റ്റി.സി രാജശേഖരൻ, ഇഫ് കോ ഫീൽഡ് ഓഫീസർ രാഗേഷ് പി എസ്,പ്രൊഫ.ഡോ.ഗവാസ് രാഗേഷ് എന്നിവർ ക്ലാസ് നയിച്ചു.കൊന്നത്തടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി മൽക്ക, കൃഷി ഓഫീസർ ബിജു കെ.ഡി, വക്കച്ചൻ തോമസ്,പി.എൻ. ശശി എന്നിവർ സംസാരിച്ചു.