ksubend
ആക്രമണം നടത്തിയ എസ്എഫ്‌.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. യു നടത്തിയ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് നടന്ന പ്രകടനം

കട്ടപ്പന: ഗവ.കോളേജിൽ കെ.എസ്. യു പ്രവർത്തകരെ മർദ്ധിച്ച എസ്എഫ്‌.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ. എസ് .യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് നടത്തി. കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിനെ ചെല്ലിയാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കോളേജ് ക്യാമ്പസിനുള്ളിൽ കെ. എസ്. യു, എസ്എഫ്‌.ഐ സംഘർഷം ഉണ്ടായത്.
കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 6 പേർക്കാണ് മാരകമായ മർദ്ദനം ഏറ്റത്.
വനിത പ്രവർത്തകയുടെ വസ്ത്രങ്ങൾ എസ് എഫ് ഐ പ്രവർത്തകർ വലിച്ച് കീറിയതായും കെ എസ് യു പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതോടെ പ്രതിഷേധവും ശക്തമായി. തുടർന്നാണ് ചൊവ്വാഴ്ച ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് കെഎസ്. യു ആഹ്വാനം ചെയ്തത്. രാവിലെ കട്ടപ്പന ഐടിഐ കോളേജിൽ നിന്നാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത്.അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും കട്ടപ്പനയിൽ നിലയുറപ്പിച്ചിരുന്നു. ബന്ദിനെ തുടർന്ന് കട്ടപ്പനയിലെ വിവിധ കോളേജുകളിലും സ്‌കൂളുകളിലും പ്രവർത്തകർ പഠിപ്പ് മുടക്കി.ബന്ദിനോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ പരിപാടി ഗാന്ധി സ്‌ക്വയറിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.നിതിൻ ലൂക്കോസ് അദ്ധ്യക്ഷ വഹിച്ച
യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി കെ. ജെ ബെന്നി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ ചെയർ പേഴ്സൺ ബീന ടോമി,സിബി പറപ്പായി,പ്രശാന്ത് രാജു, ഷൈനി സണ്ണി ചെറിയാൻ, ജോയ് ആനിതോട്ടം , ഷാജൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് കെ എസ് യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗുണശേഖരൻ, ജില്ലാ സെക്രട്ടറി മാരായ അജു റോബർട്ട്, ടിനു മോൻ ദേവസ്യാ,സിബി മാത്യു, റോബിൻ ജോർജ്, ബേസിൽ കുരിശിങ്ങൽ, ഡെബിൻ ബിജു,അനൽമോൻ ,ബിബിൻ ബിജു , ജിഷ്ണു എംഎസ്,തുടങ്ങിയവർ നേതൃത്വം നൽകി.