മാങ്കുളം: ശക്തമായ ഇടിമിന്നലിൽ അടിമാലി കുരിശുപാറക്ക് സമീപം കൂറ്റൻ പച്ചമരത്തിന് തീ പിടിച്ചു. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടന്നത്. കുരിശുപാറക്ക് സമീപം കല്ലാർവാലി എസ്റ്റേറ്റിന്റെ ഭാഗമായ ഏലത്തോട്ടത്തിൽ നിന്നിരുന്ന വലിയ മരത്തിലാണ് തീ പടർന്നത്. ഉൾവശം പൊള്ളയായ മരത്തിന്റെ മുകൾ ഭാഗത്തായാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് അടിമാലിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. കല്ലാർ മാങ്കുളം റോഡ് കടന്നു പോകുന്നതിന് തൊട്ടരികിൽ നിന്നിരുന്ന മരത്തിലാണ് ഇടിമിന്നലേറ്റത്.