latheesh

തൊടുപുഴ:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി) യുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ആതിര രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ.നാസർ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്‌കരൻ, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ.ഗോപി ശ്രീമോൾ ഷിജു, സീനിയർ ക്ലർക്ക് ലിജി തോമസ് എന്നിവർ പ്രസംഗിച്ചു.ഖാദി ഗ്രാമ വ്യവസായ ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാർ ഷീനാമോൾ ജേക്കബ്,സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ജിഷ എ.വി എന്നിവർ പി.എം.ഇ.ജി.പി പദ്ധതിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.