drama

തൊടുപുഴ: മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന് വന്ന അഞ്ചാമാത് സംസ്ഥാന നാടകോത്സവം സമാപിച്ചു. മൂന്ന് നാടകങ്ങളാണ് അരങ്ങേറിയത് ആദ്യദിനം അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരത്തിലൂടെ പൊലീസ് രംഗത്തെ കഥാവിഷ്‌ക്കാരമായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തകർന്ന രണ്ടു കുടുംബങ്ങൾ. അതിൽ പെട്ടു പോയ സമ്പ്ഇൻ സ്‌പെക്ടറുടെ കഥ അരങ്ങിലാവിഷ്‌ക്കരിച്ചപ്പോൾ ആസ്വദകരുടെ ഹൃദയം കവർന്നു. രണ്ടാം ദിവസം മലയാള സാഹിത്യത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ എട്ട്പതിറ്റാണ്ട് മുൻപ് എഴുതിയ മുച്ചീട്ട് കളിക്കാരന്റെ മകൾ തിരുവനന്തപുരം സാഹിതി തിയറ്റേഴ്സ് വേദിയിലെത്തിച്ചപ്പോൾ നാടക ആസ്വാദകരെ ഒറ്റ കണ്ണൻ പോക്കറും മണ്ടൻ മുത്തപയും ചേർന്ന് പഴയകാലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.നാടകാസ്വാദകരെ കൊണ്ട് മൂന്ന് ദിവസവും തൊടുപുഴ ടൗൺ ഹാൾ നിറഞ്ഞപ്പോൾ തൊടുപുഴയുടെ നാടക ലഹരിക്ക് ഒരു കുറവും വന്നിട്ടില്ല എന്ന ബോദ്ധ്യപ്പെടുത്തൽ കൂടിയായിരുന്നു ലൈബറിയുടെ അഞ്ചാമത് സംസ്ഥാന നാടകോത്സവത്തിന്റെ സാക്ഷ്യപത്രം. നാടകോത്സവത്തിന്റെ വിജയത്തിന് എല്ലാവിധ സഹായ സഹകരണങ്ങൾക്കും ലൈബ്രറി പ്രസിഡന്റ് കെ. സി.സുരേന്ദ്രൻ നന്ദിപറഞ്ഞ് ഈ വർഷത്തെ നാടകോത്സവത്തിന് തിരശീല വീണു.