agri


തൊടുപുഴ :സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഇൻഷൂറൻസ് പരിരക്ഷ നടപ്പിലാണമെന്ന് കേരള അഗ്രികൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. തൊടുപുഴ വി.ആർ ബീനാമോൾ എംപ്ലോയീസ് ഹാളിൽ വച്ച് നടന്ന സംഘടനയുടെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് എം.ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി. ജി അജീഷ,കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഷാഫി,സംസ്ഥാന കൗൺസിൽ അംഗം പി.റ്റി.വിനോദ്, ജില്ലാ വനിതാ കമ്മറ്റി ഭാരവാഹികളായ തുമ്പി വിശ്വനാഥൻ,സി.എസ് രജനി, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ. ജിൻസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ.എസ് നന്ദിയും പറഞ്ഞു.പുതുതായി രൂപീകരിക്കപ്പെട്ട സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷൻ മുനിസിപ്പാലിറ്റി കൃഷിഭവനുകളിൽ എ.എഫ്.ഒ മാരെ നിയമിക്കുക,വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് യഥാസമയം ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് യഥാസമയങ്ങളിൽ അസിസ്റ്റന്റ് കൃഷി ഓഫീസർമാർക്കും കൃഷി അസിസ്റ്റന്മാർക്കും പരിശീലനം നൽകുക തുടങ്ങീ പ്രമേയങ്ങളും കൺവെൻഷൻ അവതരിപ്പിച്ചു . ജില്ലാ ഭാരവാഹികളായി ഇ.എസ് സോജൻ (സെക്രട്ടറി) കെ.എ. ബുഷറ (പ്രസിഡന്റ്) എന്നിവരെ കൺവൻഷൻ തെരെഞ്ഞെടുത്തു.