കട്ടപ്പന: വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ആർ. അയ്യപ്പൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. എം. രവീന്ദ്രൻ വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ല സെക്രട്ടറി മിനിമുരളി സ്വാഗതം പറഞ്ഞു. ഉഷ ബിനോയ്, പി.ടി. മോഹനൻ, എം.ആർ. രാജു എന്നിവർ സംസാരിച്ചു. ടി. വി. സണ്ണി നന്ദി പറഞ്ഞു.